ആലപ്പുഴ – കുട്ടനാട് പാസഞ്ച൪-കം- ടൂറിസ്റ്റ് സ൪വ്വീസ്
കുട്ടനാടിന്റെ ഹരിത ഭംഗിയും, കായൽ സൗന്ദര്യവും ആസ്വദിക്കാനെത്തുന്ന സ്വദേശികളും വിദേശികളുമായ ടൂറിസ്റ്റുകൾക്ക് കുറഞ്ഞ ചിലവിൽ യാത്രാസൗകര്യം ഒരുക്കുകയും, അതോടൊപ്പം കട്ടനാട്ടിലെ യാത്രാക്ളേശത്തിന് പരിഹാരമുണ്ടാക്കുകയും ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെയാണ് ജലഗതാഗത വകപ്പ് പാസഞ്ച൪-കം-ടൂറിസ്റ്റ് സ൪വ്വീസ് ആരംഭിച്ചത്. വകുപ്പിനെ ആശ്രയിക്കുന്ന സാധാരണക്കാരായ യാത്രക്കാ൪ക്കായി ആകെ നടത്തപ്പെടുന്ന 7 ട്രിപ്പുകളിൽ ഒരധിക ട്രിപ്പും നടത്തുന്നു. സീ കുട്ടനാട് ബോട്ടുകളുടെ ബുക്കിങ്ങിനായി 9400050325, 9400050326 നമ്പറുകളിൽ വിളിച്ചു ബുക്ക് ചെയ്യാവുന്നതാണ്.
സ്നാക്ക് ബാ൪
എല്ലാ യാത്രാക്കാ൪ക്കും വേണ്ടി ഒരു സ്നാക്ക്ബാ൪ ബോട്ടിൽ ക്രമീകരിക്കുന്നതിനുള്ള സൗകര്യം ഏ൪പ്പെടുത്തിയിട്ടുണ്ട്.
കുട്ടനാടിന്റെ പ്രകൃതി ഭംഗിയും, നെൽ വയലുകളും, കായൽ സൗന്ദര്യവും ആസ്വദിക്കുന്നതിനായി സംസ്ഥാന ജലഗതാഗത വകുപ്പ് ഏ൪പ്പെടുത്തിയ പാസഞ്ച൪-കം-ടൂറിസ്റ്റ് ബോട്ട് സ൪വ്വീസ് ആരംഭിച്ചത് 2012 മെയ് 23 നാണ്.
ടിക്കറ്റ് നിരക്ക്
2 മണിക്കൂ൪ ബോട്ട് യാത്ര - 120 രൂപ
അപ്പ൪ ഡെക്ക് നിരക്ക് - 60 രൂപ (ഒരു ഭാഗത്തേക്ക്)
ലോവ൪ ഡെക്ക് നിരക്ക് - 23/-, 16/- രൂപ.
ബോട്ടിന്റെ സമയ വിവരങ്ങൾ
Sl.No. | From | To | Time | |
---|---|---|---|---|
1 | ആലപ്പുഴ | കൈനകരി റോഡ് മുക്ക് | 10.45 | സോമ൯ ജെട്ടി - പാണ്ടിശ്ശേരി വഴി |
2 | കൈനകരി റോഡ് മുക്ക് | ആലപ്പുഴ | 11.55 | നവരശ്മി - കന്നിട്ട ജെട്ടി വഴി |
3 | ആലപ്പുഴ | കൈനകരി റോഡ് മുക്ക് | 13.15 | പുഞ്ചിരി - പാണ്ടിശ്ശേരി വഴി |
4 | കൈനകരി റോഡ് മുക്ക് | ആലപ്പുഴ | 14.25 | നവരശ്മി - കന്നിട്ട ജെട്ടി വഴി |
5 | ആലപ്പുഴ | ഗോവേന്ദ | 15.30 | സോമ൯ ജെട്ടി - പാണ്ടിശ്ശേരി വഴി |
6 | ഗോവേന്ദ | ആലപ്പുഴ | 16.30 | നവരശ്മി - കന്നിട്ട ജെട്ടി വഴി |
7 | ആലപ്പുഴ | കൈനകരി റോഡ് മുക്ക് | 17.25 | സോമ൯ ജെട്ടി വഴി |
8 | കൈനകരി റോഡ് മുക്ക് | ആലപ്പുഴ | 18.25 | നവരശ്മി ജെട്ടി വഴി |
9 | ആലപ്പുഴ | കൈനകരി പട്ടേൽ ജെട്ടി | 20.45 | കന്നിട്ട |
10 | പട്ടേൽ ജെട്ടി | കൈനകരി റോഡ് മുക്ക് | 06.45 | |
11 | കൈനകരി റോഡ് മുക്ക് | ആലപ്പുഴ | 07.15 | പാണ്ടിശ്ശേരി - സോമ൯ ജെട്ടി |
12 | ആലപ്പുഴ | ഗോവേന്ദ | 08.15 | സോമ൯ ജെട്ടി - പാണ്ടിശ്ശേരി |
13 | ഗോവേന്ദ | ആലപ്പുഴ | 09.15 | നവരശ്മി - കന്നിട്ട |