വാട്ടര്‍ ടാക്സി

കിഴക്കിന്റെ വെനീസായ ആലപ്പുഴയില്‍ സംസ്ഥാന ജലഗതാഗത വകുപ്പ് ഒരു പുതിയ സംരഭത്തിന് തുടക്കം കുറിക്കുകയാണ്. റോഡ് ഗതാഗതത്തില്‍ ടാക്സി സംവിധാനങ്ങള്‍ എന്നതുപോലെ ജലതാഗത മേഖലയില്‍ നിലവില്‍ ടാക്സി സംവിധാനങ്ങള്‍ ഇല്ല. നിലവിലെ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ റോഡു മാര്‍ഗ്ഗമുളള യാത്രാസൗകര്യം സുഗമമായി പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി ടാക്സി സര്‍വ്വീസുകളെ ആശ്രയിക്കുമ്പോള്‍, ജലഗതാഗത മേഖലയില്‍ ഇത്തരത്തില്‍ ഒരു വാട്ടര്‍ ടാക്സി എന്ന ആശയം പൊതുജനങ്ങള്‍ക്കും, വിനോദസഞ്ചാര മേഖലയിലും ഏറെ ഉണര്‍വുണ്ടാക്കുന്നതും, കോവിഡ്-19 നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് ഏറെ ആശ്വാസകരവുമായിരിക്കും. ഇന്ത്യയിലെ തന്നെ ആദ്യ സംരഭമെന്ന നിലയില്‍ വകുപ്പിന് അതിന്റെ മുന്നോട്ടുളള യാത്രയില്‍ ഏറെ യശസ്സ് ഉയര്‍ത്താന്‍ കഴിയുന്ന ഒന്നായി വാട്ടര്‍ ടാക്സി സംവിധാനത്തെ കാണുവാന്‍ കഴിയും, യാത്രക്കാര്‍ക്ക് അതിവേഗം ലക്ഷ്യസ്ഥാനങ്ങളില്‍ എത്തുവാന്‍ സാധിക്കുന്ന ആധുനിക സുരക്ഷാ സംവിധാനങ്ങള്‍ ഉള്‍ക്കൊളളിച്ചിട്ടുളള കാറ്റാമറൈന്‍ ബോട്ടാണ് ഇത്. ടി ബോട്ടിന് 15 നോട്ടിക്കല്‍ മൈല്‍ വേഗം ആര്‍ജ്ജിക്കുവാനും, ഒരേ സമയം 10 പേര്‍ക്ക് സുഖമായി സഞ്ചരിക്കുവാനും സാധിക്കുന്നു. കോവിഡ്-19-ന്റെ സാഹചര്യത്തില്‍ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് ജനങ്ങള്‍ വിമുഖത കാണിക്കുന്നതിന് പകരമായി ടാക്സി സംവിധാനങ്ങളെയാണ് ആശ്രയിക്കുന്നത്. നിലവില്‍ ജലഗതാഗത മേഖലയില്‍ ഇത്തരത്തിലുളള ടാക്സി സംവിധാനങ്ങള്‍ ഇല്ല. ഇത് കണക്കിലെടുത്താണ് പൊതുജനങ്ങള്‍ക്ക് പ്രയോജനകരമായ രീതിയില്‍ വാട്ടര്‍ ടാക്സി സംവിധാനങ്ങള്‍ വിഭാവനം ചെയ്തിട്ടുളളത്.

വാട്ടര്‍ ടാക്സി
വാട്ടര്‍ ടാക്സി
വാട്ടര്‍ ടാക്സി
വാട്ടര്‍ ടാക്സി
വാട്ടര്‍ ടാക്സി
വാട്ടര്‍ ടാക്സി
നിർമ്മല ഭാരതം സംഘടിത പ്രവർത്തനം
എന്റെ സർക്കാർ വെബ്സൈറ്റ് സന്ദർശിക്കുക ...

ഈ വെബ്സൈറ്റിലെ പ്രസിദ്ധീകരിച്ചിട്ടുള്ള ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതും പരിപാലിക്കുന്നതും: സംസ്ഥാന ജലഗതാഗത വകുപ്പ്, കേരള സർക്കാർ.


ഈ വെബ്സിറ്റിലെ ഏതൊരു ഉള്ളടക്കത്തിൻറെ അന്വഷണത്തിനും വകുപ്പുമായി ബന്ധപ്പെടുക.


താളുകൾ രൂപകൽപന ചെയ്തതും വികസിപ്പിച്ചതും: രാഷ്ട്രിയ സൂചന വിജ്ഞാന കേന്ദ്രം [രാ സൂ വി കേ]


ഈ താൾ സന്ദർശിച്ചവരുടെ ആകെ എണ്ണം: 1665. ഈ വെബ്സൈറ്റ് സന്ദർശിച്ചവരുടെ ആകെ എണ്ണം: 3092437.


ഈ പേജ് അവസാനമായി മാറ്റം വരുത്തിയ സമയം: 09/04/2025 11:15:28.


Language/Font problem?